Site iconSite icon Janayugom Online

‘മനുഷ്യൻ ധാർമ്മിക ജീവിയോ’, നാസ്തിക- ഇസ്ലാമിക സംവാദം നാളെ കോഴിക്കോട്ട്

‘മനുഷ്യൻ ധാർമ്മിക ജീവിയോ’, എന്ന വിഷയത്തിൽ പരസ്യ സംവാദത്തിന് വേദിയൊരുക്കുകയാണ് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ. മാർച്ച് നാളെ ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദത്തിൽ ഇസ്ലാമിക പക്ഷത്തെ പ്രതിനിധീകരിച്ച് ടി മുഹമ്മദ് വേളവും നാസ്തിക പക്ഷത്തുനിന്ന് സി രവിചന്ദ്രനും പങ്കെടുക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പി സുശീൽകുമാറാണ് സംവാദത്തിന്റെ മോഡറേറ്റർ. എസ്സൻസ് ഗ്ലോബൽ ടച്ച്സ്റ്റോൺ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ഭാഗമായാണ് പരിപാടി നടക്കുന്നത്. ഉച്ചക്ക് 2.30 മുതൽ നടക്കുന്ന സംവാദത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Eng­lish Sum­ma­ry: ‘Man is a Moral Crea­ture’, Athe­ist-Islam­ic Debate on 11, Kozhikode

You may also like this video

Exit mobile version