Site iconSite icon Janayugom Online

15കാരിയെ ഗര്‍ഭിണിയാക്കിയ യുവാവിന് 36 വര്‍ഷം തടവ്

15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയ സംഭവത്തിലെ പ്രതിക്ക് പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 36 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയ പാടത്ത് വീട്ടില്‍ ശശി(25)ക്കാണ്  ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി(പോക്‌സോ കോടതി) ജഡ്ജി പി പി സെയ്ദലവി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. 2017- ലാണ് കേസിന് ആസ്പദമായ സംഭവം. ജനുവരി മുതല്‍ മാര്‍ച്ച് 30 വരെയായി പലപ്പോഴായി ശശി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സി ഐ ആയിരുന്ന ഹിദായത്തുളള മാമ്പ്ര അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുബ്രഹ്മണ്യന്‍ ഹാജരായി.

Eng­lish Sum­ma­ry: Man jailed for 36 years for mak­ing 15-year-old pregnant
You may like this video also

Exit mobile version