അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലിസിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ പാല്‍ഘഡ് ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പതിവുപോലെ ജോലിക്കുപോയി തിരികെ എത്തിയ ശേഷമായിരുന്നു ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് നല്ലസൊപാരയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
You may also like this video