Site iconSite icon Janayugom Online

വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് തിളച്ചവെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

കാമുകിയുടെ 15 മാസം പ്രായമുള്ള മകനെ യുവാവ് തിളച്ച വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. ഇയാൾക്ക് ബന്ധമുണ്ടായിരുന്ന ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമറിയിച്ചു. ഇത് വിസമ്മതിച്ചതിൽ പ്രകോപിതനായാണ് യുവാവ് കുറ്റംചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരുമിച്ച് ജീവിക്കുന്നതിന് കുഞ്ഞാണ് തടസ്സമെന്ന് തോന്നിയതിനാലാണ് കൊന്നുകളഞ്ഞതെന്നും ഇയാള്‍ മൊഴി നല്‍കി.

പൂനെയിൽ ചക്കന് സമീപമുള്ള ഷേത് പിംപൽഗാവ് ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പൊലീസ് ഇൻസ്പെക്ടർ വൈഭവ് ഷിംഗാരെ നടടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

യുവതി വീട്ടിലില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ ബക്കറ്റിലെ തിളച്ച വെള്ളത്തില്‍ ഇട്ടത്. വെള്ളം ചൂടാക്കിവച്ച ബക്കറ്റിൽ കുട്ടി അബദ്ധത്തിൽ തട്ടിയെന്നും ചൂടുവെള്ളം അവന്റെ മേൽ വീണുവെന്നുമാണ് ഇയാൾ യുവതിയോടും പിന്നീട് പൊലീസിനോടും പറഞ്ഞത്. എന്നാൽ ഇയാള്‍ കുട്ടിയെ ബക്കറ്റിൽ ഇടുന്നത് യുവതിയുടെ സഹോദരി കണ്ടു. സഹോദരന്‍ പറഞ്ഞെങ്കിലും ആദ്യം യുവതി വിശ്വസിച്ചിരുന്നില്ല. കുട്ടിയുടെ മരണശേഷമാണ് ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. കഴിഞ്ഞ 18നാണ് കുട്ടി മരിച്ചത്.

 

Eng­lish Sam­mury: man alleged­ly killed the 15-month-old son of a woman with whom he had illic­it relations

Exit mobile version