ഭക്ഷണം വിളമ്പാൻ വൈകിയതിനെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പ്രതിയുടെ ആറുമക്കളില്‍ രേഷ്മ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൊഹമ്മദ് ഫരിയദ് (55) എന്നയാളെ ബാബുഗര്‍ഹ് പൊലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം വിളമ്പാൻ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ മകള്‍ കോപിതയായെന്നും. ഇതില്‍ കലിപൂണ്ട പിതാവ് പുല്ല് മുറിക്കാൻ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
സെപ്റ്റംബർ നാലിന് രേഷ്മയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
English Summary: Man kills daughter in Hapur over ‘delay in serving food’
You may also like this video