41 ദിവസം നീണ്ടു നിന്ന മണ്ഡലകാല മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയിൽ മണ്ഡല പൂജ ഇന്ന്. അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത്.
ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സൂര്യൻ മാറുന്ന സമയമാണ് മണ്ഡല മൂഹൂർത്തമായി കണക്കാക്കുന്നത്. ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള ഈ സമയത്താണ് അയ്യപ്പ വിഗ്രത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. മണ്ഡല പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 11.30 നാണ് ഹരിവരാസനം പാടിനടയടക്കുക. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക് മഹോത്സവം .
ശബരിമലയില്‍ നടവരവ് 222 കോടി കവിഞ്ഞു
222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്. കാണിക്ക ഇനത്തിൽ മാത്രം 70,10,81,080 രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ അറിയിച്ചു. ഇന്നലെവരെ 30 ലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയത്.
English Summary: Mandala Pooja at Sabarimala
You may also like this video