Site iconSite icon Janayugom Online

മണ്ഡലമകരവിളക്ക് മഹോത്സവം : കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 38.88 കോടി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സര്‍വീസ് വഴി കെഎസ് ആര്‍ടിസിക്ക് ലഭിച്ച 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്പ‑നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000 ചെയിന്‍ സര്‍വീസുകളും 34,000 ദീര്‍ഘദൂര സര്‍വീസുകളും നടത്തി. ആകം 64.25ലക്ഷം ആളുകളാണ് കെെസ്ആര്‍ടിസി വഴി യാത്ര ചെയ്തത്.

പമ്പ, നിലയ്ക്കല്‍ ഡിപ്പോള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വീസുകളുടെ വരുമാന കണക്കാണിത് . മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ തീർഥാടകരെയും കൊണ്ട് രാത്രി 7 മുതൽ 16ന് പുലർച്ചെ 3.30 വരെ പമ്പ ‑നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസുകൾ നടത്തി. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവീസുകളും നടത്തി. തീർഥാടകർക്ക്‌ പ്രവേശനം അനുവദിച്ചിട്ടുള്ള ശനി രാത്രി വരെ ചെയിൻ സർവീസുകളും 21ന് പുലർച്ചെ നാല്‌ വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

Eng­lish Summary:
Man­dala­makara Vilak Mahot­savam: KSRTC received 38.88 crores

You may also like this video:

Exit mobile version