Site iconSite icon Janayugom Online

മംഗളൂരു-ബംഗളൂരു ഇൻഡിഗോ വിമാനം ദുബൈയിലേക്ക് തിരിച്ചുവിട്ടു; യാത്രക്കാർ പെരുവഴിയിൽ

മംഗളൂരു: യാത്രക്കാരെ വിമാനത്താവളത്തിൽ കാത്തു നിർത്തി, മംഗളൂരു- ബംഗളൂരു ഇൻഡിഗോ വിമാനം ദുബൈയിലേക്ക് തിരിച്ചു വിട്ടു. ക്ഷുഭിതരായ യാത്രക്കാൻ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഇൻഡിഗോക്കെതിരെ ഉന്നയിച്ചത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. മാംഗളൂരുവിൽ നിന്ന് ദുബൈയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനം യാത്ര തുടങ്ങിയ ഉടൻ പക്ഷിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കേണ്ടി വന്നു. വ്യാഴാഴ്ച രാവിലെ മാംഗളുരു ഇന്റർനാഷണൽ എയർപോർട്ടിൽ രാവിലെ 8.25 ഓടെയാണ് സംഭവം. വിമനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു.

വിമാനം എഞ്ചിനീയറിങ് വിഭാഗം പരിശോധികക്കാനാരംഭിച്ചപ്പോൾ യാത്രക്കാരോട് അധികൃതർ മറ്റൊരു വിമാനത്തിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ നിന്ന് വിന്ന വിമാനത്തിലേക്കാണ് യാത്രക്കാരെ കയറ്റിയത്. ഈ വിമാനം യഥാർഥത്തിൽ ബംഗളൂരുവിലേക്ക് തന്നെ തിരികെ പോകേണ്ടതായിരുന്നു. അതിനിടെയാണ് ദുബൈയിലേക്കുള്ള യാത്രക്കാരെ വിമാനത്തിൽ കയറ്റിയത്.

ബംഗളൂരുവിലേക്ക് പോകേണ്ട യാത്ര​ക്കാരോട് 11.05 വരെ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബംഗളൂരുവിലേക്ക് യാത്രപുറപ്പെടുന്നതിന് 20 മിനുട്ട് മുമ്പാണ് യാത്രക്കാരോട് വിമാനം റദ്ദാക്കിയെന്നും കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടതെന്ന് ആരോപണമുണ്ട്.

eng­lish summary;Mangaluru-Bangalore Indi­Go flight divert­ed to Dubai; Pas­sen­gers on the highway

you may also like this video;

Exit mobile version