Site iconSite icon Janayugom Online

മംഗളൂരുവിലെ ബാങ്ക് മോഷണം നടത്തിയ പ്രതികൾ കേരളത്തിലേക്കോ?; പരിശോധന ശക്തമാക്കി കേരള പൊലീസ്

മംഗളൂരുവിലെ സഹകരണ ബാങ്ക് മോഷണം നടത്തി 4 കോടി കവർന്ന കേസിലെ പ്രതികൾ കേരളത്തിലേക്ക് കടന്നതായി സൂചന. കാറിൽ തലപ്പാടി ഭാഗത്തേക്കാണ് ഇവർ പോയത് . കേരളത്തിലേക്ക് കടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കർണാടക പൊലീസ് സംശയിക്കുന്നു. കേരള അതിർത്തിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേരള പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തീരദേശ റോഡുകൾ, പ്രധാന ജില്ലാ റോഡുകൾ, സംസ്ഥാന, ദേശീയ പാതകൾ എന്നിവിടങ്ങളിലും പൊലീസ് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ബാങ്കിന്റെ കെ സി റോഡ് ശാഖയിൽ വൻ കവർച്ച നടന്നത്. ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. ആ സമയം നാലു ജീവനക്കാരും സിസിടിവി നന്നാക്കാൻ എത്തിയിരുന്ന ടെക്നീഷ്യനുമായിരുന്നു ബാങ്കിലുണ്ടായിരുന്നത്. സംഘം ബാങ്കിന്റെ ലോക്കർ തുറന്ന് സംഘം സ്വർണവും പണവും കവരുകയായിരുന്നു.

Exit mobile version