Site iconSite icon Janayugom Online

മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. ഇന്നലെയാണ് പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്.

പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുവദിക്കണം എന്ന സംസ്ഥാന സർക്കാർ നിലപാട് തള്ളിക്കൊണ്ട് മോചിപ്പിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. 22 വർഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് മണിച്ചൻ. മോചനത്തിനായി 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ ​കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീം കോടതി മോചനത്തിന് അനുമതി നൽകിയത്.

മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Manichan may be released from jail today
You may also like this video

 

Exit mobile version