മണിപ്പൂരിലും ബിജെപിയില്‍ അധികാരത്തിനായി മത്സരം. നരേന്ദ്രമോഡിയുടേയും, അമിത്ഷായുടേയും വിരട്ടലുകള്‍ അവര്‍കേള്‍ക്കുന്നില്ല. ആര്‍എസ് എസിനു താല്‍പര്യമില്ലാത്തവര്‍ നേതൃസ്ഥാനത്ത് വരുന്നത് അവരേ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.മണിപ്പൂരില്‍ തുടര്‍ ഭരണം കിട്ടുമോ എന്ന സംശയത്തില്‍ ബിജെപി
തിരഞ്ഞെടുപ്പ് അടുത്ത് വരവേ സര്‍ക്കാരില്‍ ആകെ പ്രശ്‌നമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് പ്രതിസന്ധി. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മണിപ്പൂര്‍ ബിജെപിയില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് ദേശീയ നേതൃത്വത്തെ വരെ ഞെട്ടിച്ചിരിക്കുന്നത്.മുഖ്യമന്ത്രി ബിരേന്‍ സിംഗിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം ശക്തമാണ്. അദ്ദേഹത്തിന്റെ പരുക്കന്‍ ഇമേജും നേതാക്കളെയും സഖ്യകക്ഷികളെയും അകറ്റുന്നതിന് പ്രധാന കാരണമായിട്ടുണ്ട്
കോണ്‍ഗ്രസില്‍ നിന്നെത്തിയത നേതാക്കള്‍ക്ക് സീറ്റ് നല്‍കുകയും, പാര്‍ട്ടിയിലെ പ്രമുഖരെ ബിജെപി തഴയുകയുമായിരുന്നു.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. മണിപ്പൂരില്‍ ബിജെപി മുന്നില്‍ കണ്ട പരീക്ഷണം തന്നെ മറ്റൊന്നായിരുന്നു. അസമില്‍ ജനപ്രിയനായിരുന്ന സര്‍ബാനന്ദ സോനോവാളിനെ ബിജെപി മാറ്റിയത് ഹിമന്ത ബിശ്വ ശര്‍മയെന്ന കരുത്തനെ മുന്നില്‍ കണ്ടായിരുന്നു
ഹിമന്ത വന്നതോടെ സര്‍ബാനന്ദയ്ക്ക് കേന്ദ്രത്തിലേക്ക് പോകേണ്ടി വന്നു. ഇതേ പരീക്ഷണ പ്രകാരം ബിരേന്‍ സിംഗിനെ മാറ്റാനായിരുന്നു പ്ലാന്‍. പകരം തോങ്ഗം ബിശ്വജിത്ത് സിംഗിന്റെ പേരാണ് ഉയര്‍ന്ന് വന്നത്. മണിപ്പൂരില്‍ പക്ഷേ കടുത്ത ഭരണവിരുദ്ധ നിലവിലുണ്ട്. ബിരേന്‍ സിംഗിന്റെ ഭരണത്തില്‍ ബിജെപി നേതൃത്വം മാത്രമല്ല, ജനങ്ങളും അതൃപ്തിയിലാണ്. ഇത്തവണയും ബിശ്വജിത്തിനെ അവഗണിക്കുമെന്ന സൂചനയാണ് ദേശീയ നേതൃത്വം നല്‍കുന്നത്. ബിരേന്‍ സിംഗിന്റെ നേതൃത്വത്തില്‍ തുടര്‍ ഭരണമുണ്ടായാല്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്
നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ തന്നെ നേതൃമാറ്റമുണ്ടാകുമെന്നായിരുന്നു കരുതിയത്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്ന ബിരേന്‍ സിംഗിന്റെ ഭരണപരിചയമാണ് നേരത്തെ അദ്ദേഹത്തെ മുഖ്യമന്ത്രിയാവാന്‍ സഹായിച്ചത്.സംസ്ഥാന ബിജെപിയില്‍ ഐക്യമില്ലായ്മ ശക്തമാണ്. ബിരേന്‍ സിംഗിനെ ഇവരെല്ലാം തുറന്ന് എതിര്‍ക്കുന്നു. ഇത്തവണ ഒന്നിച്ച് നില്‍ക്കാമെന്ന് പറഞ്ഞത് തന്നെ ബിരേന്‍ സിംഗിനെ പുറത്താക്കാനാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം അദ്ദേഹത്തിനൊപ്പം ഉറച്ച് നിന്നു. തു പ്രശ്‌നങ്ങള്‍ കുടുത്ല വഷളാക്കിയിട്ടുണ്ട്
കോണ്‍ഗ്രസും ചെറുകക്ഷികളും ചേര്‍ന്ന് ബിജെപിയെ അട്ടിമറിക്കാനും സാധ്യത ഏറുന്നു.മുഖ്യമന്ത്രി എന്ന നിലയില്‍ ബിരേന്‍ സിംഗിന് നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. ബിശ്വജിത്ത് ക്യാമ്പ് അദ്ദേഹത്തെ മാറ്റണമെന്ന വാശിയിലായിരുന്നു. അമിത് ഷായും നദ്ദയും അടക്കമുള്ളവര്‍ ബിരേന്‍ സിംഗിനൊപ്പം നിന്നതോടെ ബിശ്വജിത്ത് ആകെ നിരാശനായിരുന്നു. ആര്‍എസ്എസിന്റെ പിന്തുണ പക്ഷേ ബിശ്വജിത്തിനാണ്. പാര്‍ട്ടിയിലും സ്വീകാര്യനാണ് അദ്ദേഹം. ബിരേന്‍ സിംഗിനെ ബിജെപിയില്‍ എത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയത് ബിശ്വജിത്താണ്
ഒടുവില്‍ അദ്ദേഹത്തെ തന്നെ ഒതുക്കുകയായിരുന്നു. നിലവില്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലാണ് ബിശ്വജിത്ത് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇവര്‍ രണ്ട് പേരെയും അല്ലാതെ മൂന്നാമതൊരാളെ പരിഗണിക്കാന്‍ നേതൃത്വത്തിന് സമ്മര്‍ദമുണ്ട്. ഗോവിന്ദദാസ് കൊന്തൗജമാണ് അങ്ങനെയാണെങ്കില്‍ മുന്നിലുള്ള ഓപ്ഷന്‍. ഇയാളും കോണ്‍ഗ്രസില്‍ നിന്നെത്തിയതാണ്
എന്നാല്‍ ഗോവിന്ദ ദാസ് മുഖ്യമന്ത്രിയായാല്‍ അതോടെ ബിശ്വജിത്തിന്റെ തന്നെ രാഷ്ട്രീയ കരുത്ത് ചോര്‍ന്ന് പോകാനും സാധ്യതയുണ്ട്. എട്ട് എംഎല്‍എമാരുമായിട്ടാണ് ഗോവന്ദ ദാസ് ബിജെപിയിലെത്തിയത്. ജനപ്രിയനാണ് അദ്ദേഹം. താന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്ന് ബിരേന്‍ സിംഗ് പറയുന്നു. നാല്‍പത് സീറ്റില്‍ അധികം ബിജെപി നേടുമെന്നാണ് അദ്ദേഹം പറയുന്നത്
കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ലാത്ത നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിലെ പരിചയക്കാരെ മുഴുവന്‍ ബിജെപിയില്‍ എത്തിക്കുന്നതിലായിരുന്നു ബിരേന്‍ സിംഗ് ശ്രദ്ധിച്ചതെന്ന് എതിരാളികള്‍ പറയുന്നു
ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ ബിരേന്‍ സിംഗിനെ ഇനിയും കൊണ്ട് നടക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ തന്നെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
ബിജെപിയില്‍ കാലാകാലങ്ങളായി നിന്നവരും, കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയിലേക്ക് പുതിയതായി കടന്നു വന്നവരും തമ്മിലുള്ള പോരും ശക്തമാണ്
English Sumamry:Manipur BJP unit also fights for CM: Central leadership in a quandary
You may also like this video: