മണിപ്പൂരില്‍ യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മണിപ്പൂരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുക്കൂട്ടം ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സംഭവത്തില്‍ സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിക്കും.
ഹര്‍ജികള്‍ ജൂലൈ 28ന് വാദം കേള്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.
English Summary; Manipur gang rape case; The Supreme Court will consider today
You may also like this video