Site icon Janayugom Online

മണിപ്പൂരിലെ സംഭവം സംഘപരിവാറിന്റെ യഥാര്‍ത്ഥ നിറം തുറന്നുകാട്ടുന്നത്: ടി ജെ ആഞ്ചലോസ്

മണിപ്പൂരിൽ ആദിവാസി വനിതകളെ ബാലാത്സഗം ചെയ്യുകയും നഗ്നരായി നടത്തുകയും ചെയ്ത സംഭവം സംഘ പരിവാറിന്റെ യഥാർത്ഥ നിറം തുറന്ന് കാട്ടുന്നതാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. എൽ ഡി എഫ് വയലാർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപൂരിൽ കലാപം ആരംഭിച്ച് 79 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പോലും പ്രതികരിക്കുന്നത്. ഭരണാധികാരികൾ ഇന്റർനെറ്റ് സൗകര്യം പുനസ്ഥാപിച്ചാൽ മണിപ്പൂരിൽ നടന്നതെന്തെന്ന് ജനങ്ങൾക്കറിയുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കലാപം ആരംഭിച്ചതിന് ശേഷം 4 വിദേശ രാജ്യങ്ങൾ സന്ദർശിക്കുവാനും, ആഴ്ചകളോളം കർണ്ണാടക തെരഞ്ഞെടുപ്പിനെ നയിക്കുവാനും സമയം കണ്ടെത്തിയ പ്രധാന മന്ത്രി മണിപ്പൂരിലെ സർവ്വകക്ഷി സംഘത്തെ കാണുവാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി ബാഹുലേയൻ അദ്ധ്യക്ഷനായിരുന്നു. എൻ എസ് ശിവപ്രസാദ്, എസ് വി ബാബു, എ പി പ്രകാശൻ, യു ജി ഉണ്ണി, കെ കെ ഗോപാലൻ, ജേക്കബ്ബ് കുഴുപള്ളി, സി ആർ ബാഹുലേയൻ, പി കെ സജിമോൻ, വിമൽ ജോസഫ്, മാത്യു കളത്തിതറ, പി പി ഉദയപ്പൻ, പ്രദീപ് ഐശ്വര്യ, എൻ വി തമ്പി,ബോബി ശശിധരൻ, ഓമനാ ബാനർജി, സി രാജപ്പൻ, എം ജി നായർ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Manipur inci­dent expos­es true col­ors of gangs: TJ Angelos

Exit mobile version