Site iconSite icon Janayugom Online

മണിപ്പൂര്‍ കലാപം ; വിചാരണ അസമിലെന്ന് സുപ്രീംകോടതി

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട സിബിഐ കേസുകളില്‍ വിചാരണ മണിപ്പൂരിന് പുറത്തേക്ക് വിചാരണ അസമില്‍ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഇതിനായി രണ്ട് ജ‍ഡ്ജിമാരെ നിയമിക്കാന്‍ ഗുവാഹത്തി ഹൈക്കോടതിക്കും നിര്‍ദ്ദേശം നല്‍കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.

വിചാരണ മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്നും അസമില്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്നായിരുന്നു എതിര്‍കക്ഷികളുടെ വാദം. അതേ സമയം സിബിഐ കേസുകളിലെ വിചാരണഅസമില്‍ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വിചാരണയ്ക്കായി രണ്ട് ജഡ്ജിമാരെ നിയമിക്കാനും ഗുവഹാത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.വിചാരണ ഓണ്‍ലൈനായി നടത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടിട്ടുണ്ട്. ഇരകളുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താമെന്നും നിര്‍ദേശിച്ച കോടതി ഇരകളുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ സാനിധ്യത്തില്‍ രേഖപ്പെടുത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇതിനായി മജിസ്ട്രേറ്റുമാരെ നിയമിക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതിയ്ക്കും നിര്‍ദേശം നല്‍കി. ഇവര്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം ഉറപ്പ് വരുത്തണം.പ്രതികളുടെ തിരിച്ചറിയല്‍ പരേഡും പ്രദേശിക മജിസട്രേറ്റിന്റെ സാനിധ്യത്തിലാകണം നടത്തേണ്ടത്. പ്രതികളും സാക്ഷികളും ഇരകളും മണിപ്പുരില്‍ തന്നെ തുടരണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡി മണിപ്പൂരില്‍ അനുവദിക്കെമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Eng­lish Summary:
Manipur Rebel­lion; The Supreme Court said that the tri­al was in Assam

You may also like this video:

Exit mobile version