മണിപ്പൂര്‍ കലാപം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര- ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതി ഭവനും വിസമ്മതിച്ചതായി വിവരാവകാശ റിപ്പോര്‍ട്ട്. വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കിടേഷ് നായ്ക്ക് പുറത്തുവിട്ട വിവരാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മെയ് മൂന്നിനാണ് മണിപ്പൂരില്‍ അതിരൂക്ഷമായ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 160 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
വിവരാവകാശ വകുപ്പിലെ വകുപ്പ് ഏഴ് പ്രകാരം പൗരന്മാരുടെ ജീവനും ജീവിതവും ബന്ധപ്പെട്ട വിഷയത്തിലെ വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നാണ് വെങ്കിടേഷ് നായക് അവശ്യപ്പെട്ടത്. മണിപ്പൂര്‍ വിഷയങ്ങള്‍ സംബന്ധിച്ച് ജൂലൈ 20ന് നാണ് നായക് വിവരാപേക്ഷ നല്‍കിയത്. മണിപ്പൂര്‍ ഗവര്‍ണര്‍ അനസൂയ ഉയ്കെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കൈമാറാൻ ആഭ്യന്ത്ര മന്ത്രാലയം വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പ് പത്ത് പ്രകാരം രാഷ്ട്രപതിക്ക് കൈമാറിയ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും വിവരാവകാശം നിയമ പ്രകാരം ആവശ്യപ്പെട്ടിരുന്നു.
എട്ടാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് വിവരങ്ങള്‍ കൈമാറാന്‍ കേന്ദ്രം വിസമ്മതിച്ചത്. മണിപ്പൂര്‍ സര്‍ക്കാറിന് നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ഔദ്യോഗികവൃത്തങ്ങളോട് മന്ത്രാലം ആവശ്യപ്പെട്ടിരുന്നുവെന്നും വിവരാവകാശ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ മണിപ്പൂര്‍ സംസ്ഥാന ഇന്റലിജൻസില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാനും കേന്ദ്രം വിസമ്മതിച്ചു. പിന്നാലെ നാല് ദിവസത്തിന് ശേഷം നായക് രാഷ്ട്രപതി ഭവനിൽ പ്രത്യേക വിവരാവകാശ അപേക്ഷയും നൽകി. മണിപ്പൂര്‍ ഗവര്‍ണറില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ രാഷ്ട്രപതി ഭവനിനും നിരസിക്കുകയാണ് ചെയ്തത്. മണിപ്പൂരിലെ തല്‍സ്ഥിതി വിവരങ്ങള്‍ സംബന്ധിച്ച പ്രതിവാര ഇന്റലിജൻസ് റിപ്പോർട്ടുകളും രാഷ്ട്രപതിയും പ്രധാനമന്ത്രി മോഡിയും നടത്തിയ യോഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപെട്ടിട്ടും നല്‍കിയിരുന്നില്ലെന്നും നായ്ക് ദ വയറിനോട് പറയുന്നു.
English Summary: Manipur riots: Center refuses to share information, officials reportedly instructed
You may also like this video