Site icon Janayugom Online

മണിപ്പൂര്‍ അതിജീവിതകള്‍ സംസ്ഥാന‑കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍

മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി റോഡിലൂടെ നഗ്നരാക്കി നടത്തപ്പെട്ട കേസിലെ അതിജീവിതകള്‍ കേന്ദ്രസര്‍ക്കാരിനും, മണിപ്പൂര്‍ സര്‍ക്കാരിനുമെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കേസില്‍ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കുമെന്നും നിതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം, മെയ് നാലിലെ ലൈംഗിക അതിക്രമ കേസിലെ എഫ്ഐആറുമായി ബന്ധപ്പെട്ട് അതിജീവിതകള്‍ കോടതിയില്‍ പ്രത്യേക അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

തങ്ങളുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കണം എന്നാണ് അപേക്ഷയില്‍ അതിജീവിതകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.കേസില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയം ഇന്ന് കോടതിയെ അറിയിക്കാനിരിക്കെയാണ് ഇരകള്‍ പുതിയ ഹരജി നല്‍കിയിരിക്കുന്നത്.

Eng­lish Summary:
Manipur sur­vivals in Supreme Court against state and cen­tral governments

You may also like this video:

Exit mobile version