മണിപ്പൂരില്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് മരണം. കമാന്‍ഡന്റും കുടുംബാംഗങ്ങളും നാല് സൈനികരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ചുരാചാന്ദ്പുര്‍ ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍ വച്ചാണ് ഇന്നലെ രാവിലെ പത്തുമണിയോടെ സൈനിക വാഹനവ്യൂഹത്തിന് നേരെ പതിയിരുന്നുള്ള അക്രമണമുണ്ടായത്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റ നാല് സൈനികര്‍ ആശുപത്രിയില്‍വച്ച് മരണത്തിന് കീഴടങ്ങി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനകളും ഏറ്റെടുത്തില്ല. മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി(പിഎല്‍എ)യാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി എന്‍ ബീരന്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ആറ് വര്‍ഷങ്ങള്‍ക്കിടെ മണിപ്പൂരില്‍ നടക്കുന്ന ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണിത്. 2015 ല്‍ ഉണ്ടായ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തികടന്ന് തീവ്രവാദി ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയിരുന്നു.
English Summary : manipur terrorist attack
You may also like this video :