മണിപ്പൂർ മെയ്ത്തി-കുക്കി വംശീയ കലാപത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വിദ്യാലയങ്ങളിൽ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് അഭയമൊരുക്കി മാള ഹോളി ഗ്രെയ്‌സ് അക്കാദമി സിബിഎസ്ഇ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ നടപ്പാക്കുന്ന പുനരധിവാസ പാക്കേജിന്റെ ആദ്യ ഘട്ടത്തില്‍ നാല് വനിതാ അധ്യാപകര്‍ക്കാണ് തൊഴിലും ഭക്ഷണം സഹിതമുള്ള താമസ സൗകര്യം ഒരുക്കി നൽകുന്നത്. ഓഗസ്റ്റ് 1 ന് ഇവർ ജോലിയില്‍ പ്രവേശിക്കും. മണിപ്പൂരില്‍ നിന്ന് കേരളത്തിലെത്തുന്നതിന് സൗജന്യ വിമാനയാത്രാ സൗകര്യം മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ള തസ്തികകള്‍ക്ക് പുറമെ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് തൊഴിലവസരം ഒരുക്കിയതെന്നും വരും ദിവസങ്ങളില്‍ യോഗ്യതയുള്ളവരെ കണ്ടെത്തി കൂടുതല്‍ പേരെ പുനരധിവസിപ്പിക്കുന്നതിന് മനേജ്‌മെന്റിന് പദ്ധതിയുണ്ടെന്നും സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി, കോ ഓര്‍ഡിനേറ്റര്‍ അമല്‍ വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.
English Summary: Manipur violence; A school in Thrissur has provided shelter for teachers who have lost their jobs
You may also like this video