Site iconSite icon Janayugom Online

മണിപ്പൂര്‍ മെയ്തേയ് ‑കുക്കി വംശീയ കലാപം; രണ്ട് വര്‍ഷത്തെ പ്രാണവേദനക്കൊടുവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട കുക്കി വംശജ വിടപറഞ്ഞു

2023ല്‍ മണിപ്പൂരില്‍ നടന്ന മെയ്തേയ് ‑കുക്കി വംശീയ കലാപത്തിന് പിന്നാലെ കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട കുക്കി വംശജയായ യുവതി മരിച്ചു. നീണ്ട രണ്ട് വര്‍ഷത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്കൊടുവിലാണ് അന്ത്യം. മെയ്തേയ് വിഭാഗത്തിൽപ്പെട്ട ചില പുരുഷന്മാരിൽ നിന്ന് താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് യുവതി 2023ൽ തുറന്നുപറഞ്ഞിരുന്നു. കഠിനമായ പരുക്കുകളോടെ രക്ഷപ്പെട്ട യുവതിക്ക് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിനാൽ പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പൊലീസിൽ പരാതി നൽകാനായത്. അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും മാനസികാഘാതവും ഗർഭപാത്ര സംബന്ധമായ സങ്കീർണതകളും അനുഭവിച്ചിരുന്നു. 

Exit mobile version