Site icon Janayugom Online

പാരാലിംബ്കിസില്‍ സ്വര്‍ണത്തിളക്കം: ഒരേ ഇനത്തില്‍ ഇരട്ടമെഡല്‍, സ്വര്‍ണം നേടി മനീഷ് നര്‍വാളും വെള്ളിനേടി സിങ്‌രാജും

paralymbics

പാരാലിംബ്ക്സിൽ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കത്തോടെ ഇരട്ടനേട്ടം. ഒരേ ഇനത്തിലാണ് ഇരട്ട മെഡല്‍ ഇന്ത്യന്‍ താരങ്ങള്‍ ഒറ്റദിവസം കൊണ്ട് കരസ്ഥമാക്കിയത്. പുരുഷന്മാരുടെ ഷൂട്ടിംഗ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 വിഭാഗത്തിൽ മനീഷ് നർവാള്‍ സ്വർണവും സിങ്‌രാജ് അദാന വെള്ളിയും ഇന്ത്യക്ക് സമ്മാനിച്ചു.

ഫൈനൽ മത്സരത്തിൽ 218.2 പോയിന്റ് മനീഷ് പാരാലിമ്പിക് കരസ്ഥമാക്കി. ഇതോടെയാണ് റെക്കോർഡോടെ മനീഷിന്റെ സ്വർണം നേട്ടം. സിങ്‌രാജ് അദാന 216.7 പോയിന്റ് നേടിയാണ് വെള്ളി കരസ്ഥമാക്കിയത്. റഷ്യൻ പാരാലിംബിക് കമ്മിറ്റിയുടെ സെർജി മാലിഷേവിനാണ് വെങ്കലം. ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ നര്‍വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

 


ഇതുംകൂടി വായിക്കൂ: പാരാലിമ്പിക്സ്; ചരിത്രനേട്ടത്തില്‍ അവനി


യോഗ്യതാ മത്സരത്തില്‍ ഏഴാം സ്ഥാനം മാത്രമാണ് മനീഷ് നര്‍വാളിന് ലഭിച്ചത്. സിങ്‌രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനൽ മത്സരത്തിൽ ഇരുവരും ഫോമിലേക്ക് ഉയർന്നതോടെ ഇന്ത്യക്ക് സ്വന്തമായത് ഇരട്ട പോഡിയം ഫിനിഷ്.

അതേസമയം, സിങ്‌രാജ് അദാന ടോക്യോ പാരാലിമ്പിക്‌സില്‍ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ ഷൂട്ടിങ്ങിൽ തന്നെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നിന്നും സിങ്‌രാജ് വെങ്കലം നേടിയിരുന്നു.

 


ഇതുംകൂടി വായിക്കൂ: പാരാലിമ്പിക്സ് ; ‘പ്രവീണിന് വെള്ളി’ച്ചാട്ടം


 

ഈയിനത്തിൽ സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്നും നേടിയത്. പാരാലിബിംക്‌സ്‌ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണ് നിലവിലത്തേത്.

 

Eng­lish Sum­ma­ry: Man­ish Nar­w­al and Sin­garaj win gold medals at Par­a­lympics: Dou­ble medal in Tokyo

You may like this video also

Exit mobile version