Site iconSite icon Janayugom Online

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: വിടുതൽ ഹരജിയിൽ വിധി അഞ്ചിന്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കം ആറ് നേതാക്കൾ പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ നൽകിയ വിടുതൽ ഹരജിയിൽ ഈ മാസം അഞ്ചിന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടികൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടര ലക്ഷം രുപയും മൊബൈൽ ഫോണും നൽകിയെന്ന കേസിൽ കെ സുരേന്ദ്രനടക്കം ആറ് ബി ജെ പി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റ പ്പത്രം സമർപ്പിച്ചിരുന്നു. 

ഈ കേസിൻ എസ്.സി-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ വിടുതൽ ഹരജി ഫയൽ ചെയ്തത്.ഇന്നലെ കേസ് പരിഗണിച്ച കോടതി പ്രതികൾ ഹാജരാവില്ലേയെന്ന് അഭിഭാഷകനോട് ചോദിച്ചു.ഹാജരാവുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.കെ.ശ്രീകാന്ത് കോടതിയെ അറിയിച്ചു.തുടർന്ന് വിധി പറയാൻ അഞ്ചിലേക്ക് മാറ്റുകയായിരുന്നു

Exit mobile version