Site icon Janayugom Online

മഞ്ഞുമ്മല്‍ ബോയ്​സ് എഫക്റ്റ്; ഗുണ കേവിലേക്കിറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഗുണ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്​റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട ആവേശത്തിലാണ് സംഘം ​ഗുണാ കേവിൽ യുവാക്കള്‍ ഇറങ്ങിയത്. ഇവരെ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്‌തു. റാണിപേട്ട് സ്വദേശികളായ എസ് വിജയ്, പി ഭരത്, പി രഞ്ജിത്ത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും 24 വയസ്സ് പ്രായമായവരാണ്.

വിവരം ലഭിച്ചയുടന്‍ ഫോറസ്​റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഗുണാ കേവിൽ സഞ്ചാരികൾക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാൽ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കൾ ഇറങ്ങിയത് ഉദ്യോഗ്യസ്ഥര്‍ പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വർദ്ധനവാണ് ഉള്ളതെന്ന് വനംവകുപ്പിൻ്റെ ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് റേഞ്ച് ഓഫീസർ ആർ സെന്തിൽ പറയുന്നു. ഒരാഴ്​ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.

ഫെബ്രുവരിയിൽ മാത്രം ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കൊടൈക്കനാലും ഗുണ കേവും സന്ദർശനത്തിയത്. ഓഫ് സീസണ്‍ ആയി‌ട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തുന്നത്. 

Eng­lish Summary:Manjummal Boys Effect; Three youths who went to Guna cave were arrested

You may also like this video

Exit mobile version