Site iconSite icon Janayugom Online

യുവതിയുടെ മൃതദേഹവും കണ്ടെത്തി; വിനോദ സഞ്ചാരികള്‍ കുളിക്കാനിറങ്ങിയത് മറ്റൊരു വഴിയിലൂടെ

floodflood

ചിറ്റാറിന്റെ കൈവഴിയായ മങ്കയം ആറ്റിൽ കുളിക്കാനിറങ്ങിയതിനുപിന്നാലെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി. ഷാനിമയുടെ(33) മൃതദേഹമാണ് ഇന്ന് പുലര്‍ച്ചെയോടെ കണ്ടെത്തിയത്.
ഇന്നലെയാണ് 10 പേരടങ്ങുന്ന വിനോദ സഞ്ചാരി സംഘം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപ്പെടുത്തി. ഒമ്പത് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.
മങ്കയത്തിനു സമീപത്തുള്ള വാഴത്തോപ്പ് ഭാഗത്ത് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മലവെള്ളം എത്തിയത്. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് മൻസിലിൽ സുനാജ് — അജ്മി ദമ്പതികളുടെ മകൾ നസ്റിയ ഫാത്തിമ ആണ് ഇന്നലെ മരിച്ചത്. ബന്ധുവാണ് ഇന്ന് മരിച്ചതായി കണ്ടെത്തിയ ഷാനിമ.
ഒഴുക്കിൽപ്പെട്ട് കണ്ടെത്തിയ ഹൈറു(ആറ്)വിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിൽ അര കിലോ മീറ്ററോളം മാറി മങ്കയം പമ്പ് ഹൗസിനു പിറകിൽ നിന്നാണ് കുട്ടികളെ കണ്ടെടുത്തത്. ഇന്നലെ ഉച്ച മുതൽ പൊന്മുടിയുടെ അടിവാരമായ ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് വനം സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മങ്കയം ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച വിനോദ സഞ്ചാരികളെ അഞ്ചു മണിയോടെ അധികൃതർ കരയ്ക്കു കയറ്റി വിട്ട് പാസ് വിതരണം നിര്‍ത്തി വച്ചു. ഇതിനു ശേഷം ഇവിടെയെത്തിയ പത്തംഗ സംഘം മറ്റൊരു വഴിയിലൂടെയാണ് ആറ്റിൽ കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. പാലോട് പൊലീസും വിതുരയിൽ നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.

Eng­lish Sum­ma­ry: mankayam miss­ing; body of woman found

You may like this video also

Exit mobile version