Site iconSite icon Janayugom Online

മന്‍മോഹന്‍സിങ്ങിന്റെ സംസ്ക്കാരം നാളെ ;രാജ്യത്ത് ഏഴ് ദിവസം ദുഖാചരണം

മുന്‍ പ്രധാനമന്ത്രിയും ‚കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍സിങിന്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും.ഇന്നലെ രാത്രി രാത്രി 9.51 ഓടെയായിരുന്നു അന്ത്യം. ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ഉടൻ എയിംസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എഐസിസി ആസ്ഥാനത്ത്‌ പൊതുദ‍ർശനത്തിന്‌ വെക്കും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മു‍ർമു, പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോഡി , മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോൺഗ്രസ്‌ നേതാവ്‌ രമേശ് ചെന്നിത്തല, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Exit mobile version