ഹൃദയാഘാതത്തെ തുടർന്ന് മണ്ണഞ്ചേരി സ്വദേശി സൗദിയിലെ ദമാമിൽ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാർഡ് പൊന്നാട് തൈപ്പറമ്പിൽ നാസറാണ് (58) മരിച്ചത്. ഇന്ന് പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മുപ്പത് വർഷമായി സൗദിയിലുള്ള നാസർ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എട്ട് മാസത്തിനു മുൻപാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരികെ പോയത്. നടപടികൾ പൂർത്തിയാക്കി ദമാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റാഷിദ. മക്കൾ: നാജിയ, നാഇഫ്, നാഫിയ.
ഹൃദയാഘാതത്തെ തുടർന്ന് മണ്ണഞ്ചേരി സ്വദേശി സൗദിയിലെ ദമാമിൽ മ രിച്ചു

