Site iconSite icon Janayugom Online

മണ്ണാർക്കാട് നബീസ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

മണ്ണാർക്കാട് നബീസ കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്. പ്രതികൾ കുറ്റക്കാരെന്ന്, മണ്ണാർക്കാട് കോടതി കണ്ടെത്തിയിരുന്നു. തോട്ടര സ്വദേശിനിയായ 71കാരി നബീസയെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ് കൊലപ്പെടുത്തിയത്.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും നബീസക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്ന് മനസ്സിലായതോടെ ‚പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചു. പ്രതികൾ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയിൽ നിന്നും കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസ്സമായതാണ് കൊലപാതകത്തിന് കാരണം. 

Exit mobile version