Site iconSite icon Janayugom Online

മനു ഭാക്കറിന് ഊഷ്മള സ്വീകരണം നല്‍കി ഗ്രാമം

പാരിസ് ഒളിംപിക്‌സിലെ ഇരട്ട മെഡല്‍ ജേതാവ് മനു ഭാക്കര്‍ ഹരിയാനയിലെ ജാജര്‍ ജില്ലയിലുള്ള തന്റെ ഗ്രാമമായ ഗോറിയയില്‍ എത്തിയപ്പോള്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്.ഒളിംപിക്‌സ് ഗെയിംസില്‍ സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ അത്‌ല്റ്റ് ആണ് ഭാക്കര്‍.

ഗ്രാമത്തിലെത്തിയ ഭാക്കറെ മാലയിട്ടാണ് സ്വീകരിച്ചത്.പിന്നീട് ഇവര്‍ തന്റെ ഗ്രാമത്തിലുള്ള സ്‌കൂളിലും പോയി.

അവിടെ വച്ച് സംസാരിക്കവെ ഗ്രാമത്തില്‍ ഒരു സ്റ്റേഡിയവും ഷൂട്ടിംഗ് റേഞ്ചും സ്ഥാപിക്കണമെന്ന് മനു ഭാക്കര്‍ ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പം അവിടെയെത്തിയ ഭാക്കര്‍ തന്നെ അഭിവാദ്യം ചെയ്യാനെത്തിയ ഗ്രാമവാസികള്‍ക്ക് നന്ദി അറിയിച്ചു.

മനു ഭാക്കറിനെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ റോഹ്തക് എംപി ദീപേന്ദര്‍ ഹൂഡ,ജാജര്‍ എംഎല്‍എ ഗീത ഭുക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഒളിംപിക്‌സിലെ ഭാക്കറുടെ നേട്ടത്തെ പ്രശംസിച്ച ഹൂഡ സിംഗിള്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ നേടിയ ആദ്യ അത്‌ലറ്റ് അവരാണെന്നും ഭാക്കറില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇവിടെ സ്റ്റേഡിയവും ഷൂട്ടിംഗ് റേഞ്ചും പണിയുമെന്നും കോണ്‍ഗ്രസ്സ് എംപി പറഞ്ഞു.

Exit mobile version