Site iconSite icon Janayugom Online

മകള്‍ക്ക് പിറന്നാള്‍സമ്മാനം നല്‍കാതെ മനുവിന്റെ മടക്കം നാടിനെ നൊമ്പരത്തിലാക്കി

പിറന്നാള്‍ സമ്മാനമായി അച്ഛന്റെ കാലൊച്ച കാതോര്‍ത്തിരുന്ന തുവയൂർ വടക്ക് ആശാലയത്തിലെ വീട്ടിലേക്ക് ചേതനയറ്റ പിതാവിന്റെ മൃതദേഹത്തില്‍ പൊട്ടികരഞ്ഞ് മകളുടെ നൊമ്പരം നാടിനെയാകെ ഈറനണിയിച്ചു. മൂത്തമകൾ കീർത്തിയുടെ 8 ാം പിറന്നാൾ ദിനമായ ചൊവ്വാഴ്ചതന്നെ മനുമോഹന്റെ മരണം സംഭവിച്ചത് . ബാങ്കിൽ പോകാനായാണ് മനുമോഹൻ വീട്ടിൽനിന്ന് ഇറങ്ങിയത്. എല്ലാ വർഷവും മകളുടെ പിറന്നാൾ ചെറിയ രീതിയിലെങ്കിലും ആഘോഷിക്കാറുണ്ടായിരുന്ന മനു ഇത്തവണയും അതിനു മുടക്കം വരുത്തില്ലെന്നാണ് കീർത്തിയും വീട്ടുകാരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രകൃതിയുടെ താണ്ഡവത്തില്‍ ആ പ്രതീക്ഷ വിഫലമാക്കി. ഇനി ഒരിക്കലും വരാത്ത ലോകത്തേക്ക് മനുയാത്രയായി. 

ഇന്നലെ രാവിലെ എട്ടുമണിയോടെ വീട്ടിലെത്തിച്ച മനുവിന്റെ മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുളളവ
ര്‍ അന്ത്യമോപചാരം അര്‍പ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് ബാങ്കിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെ വീശിയടിച്ച കാറ്റില്‍ മരം കടപുഴകിവീണ് മനുവിന്റെ ജീവന്‍ കവര്‍ന്നത്.നാടിനെ നൊമ്പരിത്തിലാക്കി 11 മണിയോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്ക്കരിച്ചു. 

Eng­lish Sum­ma­ry: Manu’s return with­out giv­ing his daugh­ter a birth­day gift made the peo­ple upset

You may also like this video

Exit mobile version