Site iconSite icon Janayugom Online

ആലുംമൂട്, അമ്മക്കണ്ടകര പ്രദേശത്തുനിന്നും നിരവധി പേര്‍ സിപിഐയില്‍

പഴകുളം ആലുംമൂട് തെങ്ങിനാൽ പ്രദേശത്തു നിന്നും നിരവധി പേരും പെരിങ്ങനാട് അമ്മക്കണ്ടകരയിൽ കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് വന്ന ജോസ്,റീന ദമ്പതികൾ സിപിഐയിൽ ചേർന്നു. പുതിയതായി കടന്നു വന്നവരെ പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയൻ രക്തഹാരമണിയിച്ചും പാര്‍ട്ടി പതാക കൈമാറിയും സ്വീകരിച്ചു. സി പി ഐ ജില്ലാ കമ്മിറ്റി അംഗം എം. മധു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.പി. സന്തോഷ് , ലോക്കൽ കമ്മിറ്റി സെക്രട്ടറി മായ ഉണ്ണികൃഷ്ണൻ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്. വൈസ് പ്രസിഡന്റ് എം. മനു , മണ്ഡലം കമ്മിറ്റി അംഗങ്ങളായ സന്തോഷ് പാപ്പച്ചൻ, ജി.ആർ രഘു, രാധാകൃഷ്ണൻ, ശിവരാജൻ, ബൈജു മുണ്ടപ്പള്ളി, ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് കുറുപ്പ്, കുഞ്ഞുമോൾ കൊച്ചു പാപ്പി, മുരളിധരകുറുപ്പ്, ജയൻ, ശ്രീലാൽ, സ്മിത അശ്വിൻ ബാലാജി. ബ്രാഞ്ച് സെക്രട്ടറി അശോകൻ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Many from Alum­moodu and Ammakan­dakara areas joined in the CPI

You may like this video also

Exit mobile version