Site iconSite icon Janayugom Online

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ ബിജാപുരിൽ സുരക്ഷാസംഘത്തിനുനേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാന്മാർക്ക് വീരമൃത്യു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ജവാന്മാർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ മാവോയിസ്റ്റുകൾ സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് . ജവാന്മാർ സഞ്ചരിക്കുകയായിരുന്ന സ്‌കോർപിയോയ്ക്കുനേരെ ഐഇഡി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്നു ജവാന്മാർ . 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്രു ബെദ്രെ റോ‍ഡിൽ സ്ഫോടകവസ്തു സ്ഥാപിച്ച് വാഹനം കടന്നു പോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റെയ്ഞ്ചേ ഐജി പി സുന്ദർ രാജ് പറഞ്ഞു. ഇന്നുരാവിലെ ഛത്തീസ്‌ഗഡിലെ അബുജ്‌മദിൽ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അ‌ഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും സേനാംഗങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഈ ഓപ്പറേഷനുശേഷം ജവാന്മാർ മടങ്ങവേയായിരുന്നു മാവോയിസ്റ്റ് ആക്രമണം. 

Exit mobile version