Site iconSite icon Janayugom Online

മാവോയിസ്‌റ്റ്‌ വേട്ട ജനാധിപത്യ വിരുദ്ധം: കെ പ്രകാശ്‌ ബാബു

തൃശൂര്‍, പാലക്കാട് ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി തൃശൂരില്‍ നടത്തിയ മേഖലാ റിപ്പോര്‍ട്ടിങ് യോഗം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നക്സലുകളെയും മാവോയിസ്റ്റുകളെയും വേട്ടയാടുകയും അവര്‍ ഉയര്‍ത്തിയ വിഷയങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന്‌ അദ്ദേഹം പറഞ്ഞു. നക്സലുകളും മാവോയിസ്റ്റുകളും ആയുധം ഉപേക്ഷിച്ച് ജനാധിപത്യത്തിന്റെ വഴിയിലേക്ക് വരണമെന്നും കെ പ്രകാശ്ബാബു പറഞ്ഞു. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ വത്സരാജ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ രാജാജി മാത്യു തോമസ്, അഡ്വ. വി എസ് സുനില്‍കുമാര്‍, പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്, തൃശൂര്‍ ജില്ലാ അസി.സെക്രട്ടറി ഇ എംസതീശന്‍, പാലക്കാട് ജില്ലാ അസി.സെക്രട്ടറിമാരായ കെ ഷാജഹാന്‍, കെ രാമചന്ദ്രന്‍, മുതിര്‍ന്ന നേതാവ് സി എന്‍ ജയദേവന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി എസ് പ്രിന്‍സ്, ടി കെ സുധീഷ്, കെ വി വസന്തകുമാര്‍, ഷീല വിജയകുമാര്‍, ടി സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ സ്വാഗതവും അസി.സെക്രട്ടറി അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Exit mobile version