മാർക്കോ സിനിമയുടെ വ്യാജപതിപ്പ് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച കേസിൽ ആലുവ സ്വദേശി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ ആക്വിബ് ഫനാനാണ് പിടിയിലായത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്.
പ്രൈവറ്റ് മെസേജയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു പോസ്റ്റ്. 25ന് സിനിമാ നിർമാതാക്കൾ നൽകിയ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. കേസ് നൽകിയതിനു പിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ട് അപ്രത്യക്ഷമായി. എവിടെനിന്നാണ് പകർപ്പ് കിട്ടിയതെന്ന് അറിയാൻ ആക്വിബിനെ ചോദ്യംചെയ്യൽ തുടരുകയാണ് .