Site iconSite icon Janayugom Online

പ്ലസ് വണ്ണിന് മാർജിനൽ സീറ്റുകള്‍ 10 ശതമാനം വർധിപ്പിക്കും

സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വണ്ണിന് 10 ശതമാനം മാർജിനൽ സീറ്റ് വർധനവ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത്തരത്തില്‍ സീറ്റ് ആവശ്യപ്പെടുന്ന സ്കുളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതകൾ ഉണ്ടോയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായാവും സീറ്റുകള്‍ അനുവദിക്കുക. 

Exit mobile version