Site iconSite icon Janayugom Online

വിവാഹ അഭ്യർത്ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്

വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ മേലാർകോട് സ്വദേശിയായ ഗിരീഷ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യലഹരിയിൽ വീട്ടിലെത്തിയ ഗിരീഷ്, യുവതിയെയും അവരുടെ അച്ഛനെയും വെട്ടുകയായിരുന്നു. നാല് വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയതിന് ശേഷം ബസ് ഡ്രൈവറായ ഗിരീഷിനെ ഒഴിവാക്കാൻ യുവതി ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Exit mobile version