Site iconSite icon Janayugom Online

കോഴിക്കോട് ഭര്‍തൃമതിയായ യുവതിയെയും മിലിട്ടറി ഉദ്യോഗസ്ഥനെയും ട്രെയിന്‍ തട്ടി മ രിച്ചനിലയില്‍ കണ്ടെത്തി

rejireji

യുവാവിനെയും യുവതിയെയും തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്താണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34), വിയ്യൂർ മണക്കുളംകുനി ഷിജി (38) എന്നിവരാണ് മരിച്ചത്.
ഷിജിയെ കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രാഘവൻ നായരുടെയും രാധയുടെയും മകനാണ് റിനീഷ്. മിലിട്ടറി ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ബാനിരശ്മി. മകൾ: ശ്രീമോൾ. സഹോദരങ്ങൾ: രജ്ഞിത്ത് (മിലിട്ടറി), രാഗേഷ്. വിയ്യൂർ മണക്കുളം കുനി ശിവദാസന്റെ ഭാര്യയാണ് ഷിജി. പരേതനായ നാരായണന്റെയും നാരായണിയുടെയും മകളാണ്. മകൻ: ആദിത്യൻ. സഹോദരൻ: ഷിജു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Eng­lish Sum­ma­ry: A mar­ried woman and a mil­i­tary offi­cer were found dead after being hit by a train in Kozhikode

You may like this video also

Exit mobile version