Site iconSite icon Janayugom Online

പട്ടാള നിയമങ്ങൾ പ്രഖ്യാപിച്ചു ; ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു

പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്തു. 300 നിയമസഭ അംഗങ്ങളിൽ 204 പേർ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. നാല് വോട്ടുകൾ അസാധുവായി മാറി. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​ട​ക്കം ആ​റ് പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്നാ​ണ് യൂൻ സുക് യോലിനെ ഇംപീച്ച് ചെയ്യാനുള്ള പ്ര​മേ​യം കൊണ്ടുവന്നത്.

 

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച അവതരിപ്പിച്ച ഇം​പീ​ച്ച്മെ​ന്റ് പ്ര​മേ​യം ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്‍ക​രി​ച്ച​തി​നാ​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. തുടർന്നാണ് പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്. പാര്‍ലമെന്റ് ഒന്നടങ്കം എതിര്‍ത്ത് വോട്ടുചെയ്തതോടെ പട്ടാളനിയമം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം യൂൻ സുക് യോൽ തീരുമാനം പിന്‍വലിച്ചിരുന്നു. ദേശവിരുദ്ധശക്തികളെ ഇല്ലാതാക്കണമെന്നും ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

Exit mobile version