കോഴിക്കോട്: മരുതോങ്കര വില്ലേജിൽ പശുക്കടവ് ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വിലങ്ങാട് പുഴയിൽ വെള്ളം കൂടിയതിനാൽ പുഴയോരത്തു ള്ള വരെ പാരിഷ് ഹാളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്കടന്തറ പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് പൃക്കന്തോട്, സെൻ്റർ മുക്ക്, പീടികപ്പാറ പ്രദേശത്തുള്ള പുഴയോരവാസികളെ നെല്ലിക്കുന്ന് ഷെൽട്ടറിലേക്ക് മാറ്റി പാർപ്പിക്കുകയാണെന്ന് മരുതോങ്കര വി.ഒ റിപ്പോർട്ട് ചെയ്തു.