കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ റഗുലേറ്ററായ ഡിജിസിഎ പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഇതിന്റെ ചുമതല.
തുടര്‍ച്ചയായ മുന്നറിയിപ്പുകളെ അവഗണിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുമ്പ് വിമാനത്തില്‍ നിന്നും ഇറക്കിവിടാനും വിമാനയാത്രയ്ക്കിടെ മുന്നറിയിപ്പിനെ മറികടന്ന് മാസ്ക് നീക്കം ചെയ്യുന്നവരെ നിയമലംഘകരായി കണക്കാക്കാമെന്നുമാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ജൂണ്‍ മൂന്നിന് പുറത്തിറക്കിയ ഉത്തരവില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിമാനയാത്രക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.
English Summary: Masks are mandatory at airports
You may like this video also