28 April 2024, Sunday

വിമാനത്താവളങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി

Janayugom Webdesk
June 8, 2022 6:35 pm

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് സിവില്‍ ഏവിയേഷന്‍ റഗുലേറ്ററായ ഡിജിസിഎ പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഇതിന്റെ ചുമതല.
തുടര്‍ച്ചയായ മുന്നറിയിപ്പുകളെ അവഗണിക്കുന്ന യാത്രക്കാരെ ടേക്ക് ഓഫിന് മുമ്പ് വിമാനത്തില്‍ നിന്നും ഇറക്കിവിടാനും വിമാനയാത്രയ്ക്കിടെ മുന്നറിയിപ്പിനെ മറികടന്ന് മാസ്ക് നീക്കം ചെയ്യുന്നവരെ നിയമലംഘകരായി കണക്കാക്കാമെന്നുമാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ജൂണ്‍ മൂന്നിന് പുറത്തിറക്കിയ ഉത്തരവില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിമാനയാത്രക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. 

Eng­lish Sum­ma­ry: Masks are manda­to­ry at airports

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.