സിറിയയുടെ മുന്‍ പ്രസിഡന്‍റ് ബഷർ അൽ അസദിന്റെ അനുയായികളായ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചു. തീരദേശ ലതാകിയ പ്രവിശ്യയിൽ വെച്ചാണ് സംഭവം. വ്യാഴാഴ്ച മുതൽ ഫീൽഡ് എക്സിക്യൂഷനുകളിൽ കുറഞ്ഞത് 300 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു.
കഴിഞ്ഞ വർഷം അവസാനം പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻറ് ബഷർ അൽ അസദിന്റെ പിന്തുണക്കാരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ. ലതാകിയയ്ക്ക് പുറമേ ടാർട്ടസ് ഗവർണറേറ്റിലും വധശിക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 93 സുരക്ഷാ ഉദ്യോഗസ്ഥരും 120 അസദ് പിന്തുണയുള്ള വിമതരും ഉള്‍പ്പെട്ടിട്ടുണ്ട്. സുരക്ഷാ സേന ആളുകളെ നിരത്തി നിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നു. കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.