4 January 2026, Sunday

Related news

December 6, 2025
October 31, 2025
October 30, 2025
October 30, 2025
October 27, 2025
October 23, 2025
September 18, 2025
September 12, 2025
August 17, 2025
July 17, 2025

സിറിയയിൽ 311 പേര്‍ക്ക് കൂട്ടവധശിക്ഷ; കൊല്ലപ്പെട്ടത് ബഷർ അൽ അസദിന്റെ അനുയായികള്‍

Janayugom Webdesk
ഡമസ്കസ്
March 8, 2025 6:24 pm

സിറിയയുടെ മുന്‍ പ്രസിഡന്‍റ് ബഷർ അൽ അസദിന്റെ അനുയായികളായ 311 പൗരന്മാരെ സുരക്ഷാ സേന വധിച്ചു. തീരദേശ ലതാകിയ പ്രവിശ്യയിൽ വെച്ചാണ് സംഭവം. വ്യാഴാഴ്ച മുതൽ ഫീൽഡ് എക്സിക്യൂഷനുകളിൽ കുറഞ്ഞത് 300 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. 

കഴിഞ്ഞ വർഷം അവസാനം പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻറ് ബഷർ അൽ അസദിന്റെ പിന്തുണക്കാരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ. ലതാകിയയ്ക്ക് പുറമേ ടാർട്ടസ് ഗവർണറേറ്റിലും വധശിക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 93 സുരക്ഷാ ഉദ്യോഗസ്ഥരും 120 അസദ് പിന്തുണയുള്ള വിമതരും ഉള്‍പ്പെട്ടിട്ടുണ്ട്. സുരക്ഷാ സേന ആളുകളെ നിരത്തി നിര്‍ത്തി വെടിവച്ചുകൊല്ലുകയായിരുന്നു. കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.