ഗുജറാത്തിലെ ബിജെപി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാമന്ത്രിമാരെല്ലാം രാജിവെച്ചു. വെള്ളിയാഴ്ച നടക്കാനാരിക്കുന്ന മന്ത്രിസഭാ പുന:സംഘനയക്ക് മുന്നോടിയായാണ് കൂട്ടരാജി. കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് മുഖംമിനുക്കാനുള്ള നടപടി.
എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. വെള്ളി രാവിലെ 11.30-ഓടെ പുതിയമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തേക്കും.
ഉടൻതന്നെ ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണും. നിലവിലുള്ള 16ൽ നിന്ന് 26 ആയി മന്ത്രിസഭ വിപുലീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്ത് ബിജെപി അധ്യക്ഷനും ഭൂപേന്ദ്ര പട്ടേലുമടക്കമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ രാജി.
ഗുജറാത്തിൽ കൂട്ടരാജി; മുഖ്യമന്ത്രി ഒഴികെ എല്ലാ മന്ത്രിമാരും രാജിവെച്ചു

