രാജ്യാന്തര വിപണിയിൽ 120 കോടി രൂപ വിലമതിക്കുന്ന 12 കിലോ കൊക്കെയ്ൻ അടങ്ങിയ പത്ത് പാക്കറ്റുകൾ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം ടൗണിന് സമീപമുള്ള ക്രീക്ക് പ്രദേശത്തുനിന്ന് കണ്ടെടുത്തു. ഒരു വർഷത്തിനിടെ ഇതേ ക്രീക്ക് മേഖലയിൽ നിന്നുള്ള മൂന്നാമത്തെ വലിയ മയക്കുമരുന്ന് വീണ്ടെടുക്കലാണിതെന്ന് അധികൃതര്‍ പറഞ്ഞു.
ലഹരിക്കടത്ത് നടക്കുന്നതായുള്ള സൂചന ലഭിച്ച അധികൃതര്‍ നടത്തിയ തെരച്ചിലിനിടെയാണ് വൻ ലഹരിക്കടത്ത് പിടികൂടിയത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജൂണിൽ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും ലോക്കൽ പോലീസിന്റെയും സംയുക്ത സംഘവും ഇതേ പ്രദേശത്ത് നിന്ന് 130 കോടി രൂപ വിലമതിക്കുന്ന 13 പാക്കറ്റ് കൊക്കെയ്ൻ കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും കച്ച്-ഈസ്റ്റ് പൊലീസ് ഇതേ പ്രദേശത്തുനിന്ന് 80 പാക്കറ്റ് കൊക്കെയ്ൻ കണ്ടെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.