24 January 2026, Saturday

Related news

January 9, 2026
January 2, 2026
December 2, 2025
September 18, 2025
August 26, 2025
July 10, 2025
July 9, 2025
July 9, 2025
April 30, 2025
April 21, 2025

കച്ച് തീരത്ത് വൻ ലഹരിവേട്ട: പിടികൂടിയത് 120 കോടി വിലമതിക്കുന്ന കൊക്കെയ്ൻ

Janayugom Webdesk
കച്ച്
October 7, 2024 4:24 pm

രാജ്യാന്തര വിപണിയിൽ 120 കോടി രൂപ വിലമതിക്കുന്ന 12 കിലോ കൊക്കെയ്ൻ അടങ്ങിയ പത്ത് പാക്കറ്റുകൾ ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം ടൗണിന് സമീപമുള്ള ക്രീക്ക് പ്രദേശത്തുനിന്ന് കണ്ടെടുത്തു. ഒരു വർഷത്തിനിടെ ഇതേ ക്രീക്ക് മേഖലയിൽ നിന്നുള്ള മൂന്നാമത്തെ വലിയ മയക്കുമരുന്ന് വീണ്ടെടുക്കലാണിതെന്ന് അധികൃതര്‍ പറഞ്ഞു. 

ലഹരിക്കടത്ത് നടക്കുന്നതായുള്ള സൂചന ലഭിച്ച അധികൃതര്‍ നടത്തിയ തെരച്ചിലിനിടെയാണ് വൻ ലഹരിക്കടത്ത് പിടികൂടിയത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ജൂണിൽ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും ലോക്കൽ പോലീസിന്റെയും സംയുക്ത സംഘവും ഇതേ പ്രദേശത്ത് നിന്ന് 130 കോടി രൂപ വിലമതിക്കുന്ന 13 പാക്കറ്റ് കൊക്കെയ്ൻ കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും കച്ച്-ഈസ്റ്റ് പൊലീസ് ഇതേ പ്രദേശത്തുനിന്ന് 80 പാക്കറ്റ് കൊക്കെയ്ൻ കണ്ടെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.