Site iconSite icon Janayugom Online

നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; ആറരകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

വിദേശത്തുനിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ. വയനാട് സ്വദേശി അബ്ദുൾ സമദിനെയാണ് കസ്റ്റംസാണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയിരുന്നു.

വിയറ്റ്നാമിൽ നിന്ന് ബാങ്കോക്കിൽ എത്തുകയും അവിടെ നിന്ന് കൊച്ചിയിലേക്ക് വരികയുമായിരുന്നു അബ്ദുൾ സമദ്. ചൊവ്വ പുലർച്ചെ വിമാനത്തിലെത്തിയ ഇയാൾ പുറത്തിറങ്ങിയപ്പോൾ സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ ബാ​ഗ് പരിശോധിക്കുകയായിരുന്നു. ചെറിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാഴ്ച മുൻപാണ് അബ്ദുൾ സമദ് വിദേശത്തേക്ക് പോയത്. ലഹരി കടത്തുന്നതിനായി പോയതാണെന്നാണ് വിവരം. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Exit mobile version