Site iconSite icon Janayugom Online

നെടുമ്പാശ്ശേരിയിൽ വൻ ലഹരിവേട്ട; 7.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 7.5 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോട്ടയം സ്വദേശികളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്. ഇതേ വിമാനത്താവളത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 3500 അമേരിക്കൻ ഡോളറുമായി കാസർകോട് സ്വദേശിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.

Exit mobile version