Site iconSite icon Janayugom Online

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; പിടികൂടിയത് 158 കോടി വിലമതിക്കുന്ന ഹെറോയിന്‍

heroineheroine

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട. 158 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ടുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. 23 കിലോ ഹെറോയിനാണ് നെയ്യാറ്റിൻകരയ്‌ക്കടുത്ത്‌ നിന്ന് പിടികൂടിയത്.
ബാലരാമപുരത്തിന് സമീപം വാടകയ്‌ക്ക്‌ താമസിക്കുന്ന തിരുമല കൈരളി നഗർ രേവതിഭവനിൽ രമേശ്‌ (33), സുഹൃത്ത്‌ ശ്രീകാര്യം സ്വദേശി സന്തോഷ്‌ ലാൽ (35) എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തത്. സിംബാംവേയിലെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ലഹരിമരുന്ന്‌ ട്രെയിൻമാർഗമാണ്‌ കേരളത്തിലെത്തിച്ചത്‌.
മയക്കുമരുന്ന് സൂക്ഷിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ ചെന്നൈയിൽ നിന്നെത്തിയ ഡിആർഐ സംഘം നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയുടെ സഹായത്തോടെ പരിശോധന നടത്തിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറാലുംമൂട് ഗവ. എൽപി സ്കൂളിനടുത്ത് ബാലരാമപുരം അന്തിയൂർ നെല്ലിവിളക്ക് സമീപമുള്ള വീടിന്റെ മുകൾ നിലയിലായിരുന്നു ഹെറോയിൻ സൂക്ഷിച്ചത്‌.
കഴിഞ്ഞദിവസം അർധരാത്രിയാണ്‌ ഡിആർഐ, നർക്കോട്ടിക്‌ കൺട്രോൾ റൂം അധികൃതർ ഈ വീട്ടിൽ പരിശോധന നടത്തിയത്‌. 

Eng­lish Sum­ma­ry: Mas­sive drug hunt in Thiru­vanan­tha­pu­ram; Hero­in worth 158 crores was seized

You may like this video also

Exit mobile version