Site iconSite icon Janayugom Online

തയ്‌വാനില്‍ വന്‍ ഭൂചലനം; തീവ്രത 7.0

തയ്‌വാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ ആഴ്ച ദ്വീപില്‍ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. ഭൂകമ്പങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള സ്ഥലമാണ് തയ്‌വാന്‍. 2016‑ല്‍ തെക്കന്‍ തയ്വാനിലുണ്ടായ ഒരു ഭൂകമ്പത്തില്‍ നൂറിലധികം പേരാണു മരിച്ചത്. 1999‑ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Exit mobile version