Site iconSite icon Janayugom Online

ചൈനയില്‍ വന്‍ ഭൂചലനം; ഏഴ് മരണം

ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.25ഓടെയാണ് ഭൂകമ്പമുണ്ടായത്. ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ടിബറ്റിനോട് ചേര്‍ന്നുള്ള പ്രദേശമാണ് സിച്ചുവാന്‍. 2008 മുതല്‍ 82 ഭൂകമ്പങ്ങളാണ് ടിബറ്റന്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. 69,000 അതില്‍ പേരാണ് മരിച്ചത്. 2013ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200പേര്‍ മരിച്ചിരുന്നു.

Eng­lish Summary:Massive earth­quake in Chi­na; Sev­en deaths
You may also like this video

YouTube video player
Exit mobile version