Site iconSite icon Janayugom Online

ഫിലിപ്പീൻസിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്; തീരങ്ങളിൽ നിന്ന് മാറാൻ നിർദേശം

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43‑നായിരുന്നു ഭൂചലനമുണ്ടായത്.

ശക്തമായ ഭീചലനം ഉണ്ടായ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. അടുത്ത രണ്ടുമണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയർന്ന തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആർക്കും ജീവൻ അപകടെ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നത് എന്ന് അവകാശപ്പെട്ടുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഫിലിപ്പീന്‍സിലെ ഭൂചലനത്തിന് പിന്നാലെ ഇന്‍ഡൊനീഷ്യയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ സുലവെസിയിലും പാപ്പുവയിലുമാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Exit mobile version